കോഴിക്കോട്: പാലക്കാട് എന്തിനാണ് ബ്രൂവറിയെന്നും എല്ലാത്തിന്റെയും പിന്നിൽ അഴിമതിയാണെന്നും പിവി അൻവർ. നാടാകെ ലഹരിമരുന്നാണ്. പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നൽകുക? ഇതുസംബന്ധിച്ച രേഖകൾ നാളെ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു.
”തൃണമൂൽ സംസ്‌ഥാന പ്രസിഡണ്ട് സിജി ഉണ്ണിയുടെ പ്രസ്‌താവനയ്‌ക്ക് പാർട്ടി ദേശീയ നേതൃത്വം മറുപടി പറയും. നിലവിൽ കേരളത്തിൽ ടിഎംസിക്ക് ഒരു കമ്മിറ്റിയും ഇല്ല. കേരള കോ-ഓർഡിനേറ്റർ സ്‌ഥാനത്ത് ഞാൻ മാത്രമാണുള്ളത്. യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകിയിട്ട് മൂന്ന് ദിവസം മാത്രമേ ആയുള്ളൂ. പിന്നീട് യുഡിഎഫ് യോഗം ചേർന്നിട്ടില്ല. യോഗം ചേർന്ന ശേഷം എന്താണ് തീരുമാനമെന്ന് നോക്കാം”- അൻവർ പറഞ്ഞു.
അതേസമയം, തനിക്കെതിരെ വിജിലൻസ് കേസെടുത്തത് രാഷ്‌ട്രീയ പ്രേരിതമാണെന്നും പിവി അൻവർ ആരോപിച്ചു. കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിലുള്ള വേട്ടയാടലിന്റെ ഭാഗമായാണ് കേസ്. പണം നൽകി വാങ്ങിയ സ്‌ഥലമാണ്. അവിടെയുള്ള കെട്ടിടം ആര് വിചാരിച്ചാലും പൊളിച്ചു നീക്കാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു. ആലുവയിൽ 11 ഏക്കർ ഭൂമി അൻവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്