ട്രംപിന് തിരിച്ചടി; ജൻമാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്‌റ്റേ

ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ജൻമാവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവിൽ ഒപ്പുവെച്ചത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസിൽ പൗരത്വം ലഭിക്കില്ല. ഈ ഉത്തരവാണ് ഇപ്പോൾ സ്‌റ്റേ ചെയ്‌തിരിക്കുന്നത്‌.

By Senior Reporter, Malabar News
trump image_malabar news
ഡൊണാ​ള്‍​ഡ് ട്രം​പ്
Ajwa Travels

വാഷിങ്ടൻ: യുഎസിൽ ജൻമാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ജൻമാവകാശ പൗരത്വത്തിനുള്ള അവകാശം വെട്ടിക്കുറയ്‌ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കാനുള്ള ട്രംപിന്റെ നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്‌ജി താൽക്കാലികമായി തടഞ്ഞു.

ട്രംപിന്റെ നീക്കത്തെ ‘നഗ്‌നമായ ഭരണഘടനാ ലംഘനം’ എന്ന് വിശഷിപ്പിച്ച ജഡ്‌ജി ജോൺ കോഗ്‌നോർ, 14 ദിവസത്തേക്ക് തുടർനടപടികൾ സ്‌റ്റേ ചെയ്യുകയായിരുന്നു. വാഷിങ്ടൻ, അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ എന്നീ നാല് സംസ്‌ഥാനങ്ങളുടെ അഭ്യർഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് താൽക്കാലിക സ്‌റ്റേ അനുവദിച്ചത്.

യുഎസ് മണ്ണിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14ആം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണ് ട്രംപിന്റെ ഉത്തരവെന്ന് വാദിച്ചാണ് ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്‌ഥാനങ്ങൾ താൽക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് അമേരിക്കയിലെ ജൻമാവകാശ പൗരത്വം.

ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ജൻമാവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവിൽ ഒപ്പുവെച്ചത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസിൽ പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും തൽക്കാലത്തേക്ക് വരുന്നവരുടെയും മക്കൾ യുഎസിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.

Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE