ജറുസലേം: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി നാല് യുവ വനിതാ സൈനികരെ ഹമാസ് ഇന്ന് മോചിപ്പിക്കും. 2023 ഒക്‌ടോബർ ഏഴിന് ഗാസ അതിർത്തിക്ക് സമീപം സേവനമനുഷ്‌ഠിക്കുന്നതിനിടെ പലസ്‌തീൻ ഓപ്പറേറ്റർമാർ തട്ടിക്കൊണ്ടുപോയവരാണ് ഇവർ.
19 വയസുകാരിയായ ലിറി അൽബാഗ്, 20-കാരികളായ കരീന അരിയേവ്, ഡാനിയേല ഗിൽബോല, നാമ ലെവി എന്നിവരെ ഗാസ അതിർത്തിയോട് ചേർന്നുള്ള നഹൽ ഓസ് സൈനിക താവളത്തിൽ ഒരു നിരീക്ഷണ യൂണിറ്റിൽ നിന്നാണ് പിടികൂടിയത്. 15 മാസത്തിന് ശേഷമാണ് ഇവരെ മോചിപ്പിക്കുന്നത്.
ഇവരോടൊപ്പം മറ്റ് മൂന്ന് വനിതാ സൈനികരായ അഗം ബെർഗർ, നോവ മാർസി, ഒറി മെഗിദിഷ് എന്നിവരെയും ബന്ദികളാക്കിയിരുന്നു. ഇതിൽ അഗം ബെർഗർ ഇപ്പോഴും ഗാസയിൽ തടവിലാക്കപ്പെട്ട് ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു. നോവ മാർസിയാനോയുടെ മൃതദേഹം ഇസ്രയേലിലേക്ക് തിരിച്ചയച്ചിരുന്നു. 2023 ഒക്‌ടോബർ അവസാനത്തിൽ ഇസ്രയേൽ സൈന്യം ഒറി മെഗിദിഷിനെ ജീവനോടെ മോചിപ്പിച്ചിരുന്നു.
Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?








































