തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരെ വ്യക്‌തമായ തെളിവുണ്ടെന്ന് അന്വേഷണം സംഘം. സിദ്ദിഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടെന്നും പോലീസ് അറിയിച്ചു.
അനുമതി ലഭിച്ചാൽ അന്വേഷണ സംഘം കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. 2016ൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാൽസംഗം ചെയ്‌തുവെന്നാണ് നടിയുടെ പരാതി. മ്യൂസിയം പോലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് സിനിമാ ചർച്ചകൾക്കായി വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചതെന്ന് നടി ആരോപിച്ചിരുന്നു.
പീഡിപ്പിക്കപ്പെട്ടതിന് ശേഷം യുവതി എറണാകുളത്ത് ചികിൽസ തേടിയതിന്റെ തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവരുന്നതിന് മുൻപ് തന്നെ നടി പീഡനവിവരം പറഞ്ഞതിന് തെളിവുകൾ ഉണ്ടെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. കേസിൽ കർശന ഉപാധികളോടെ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ