പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ശക്‌തികാന്ത ദാസിനെ നിയമിച്ചു

നീതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രഹ്‌മണ്യത്തിന്റെ കാലാവധിയും ഒരുവർഷത്തേക്ക് നീട്ടി.

By Senior Reporter, Malabar News
RBI_Shaktikanta-Das
Shakthikantha Das, RBI Governor
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ആർബിഐ മുൻ ഗവർണർ ശക്‌തികാന്ത ദാസിനെ നിയമിച്ച് വിജ്‌ഞാപനമിറക്കി. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നതുവരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം.

നീതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രഹ്‌മണ്യത്തിന്റെ കാലാവധിയും ഒരുവർഷത്തേക്ക് നീട്ടി. 2023 ഫെബ്രുവരിയിൽ രണ്ട് വർഷത്തേക്കായിരുന്നു നീതി ആയോഗ് സിഇഒയെ നിയമിച്ചത്. 2028 മുതൽ ആറുവർഷം ആർബിഐയെ നയിച്ചത് ശക്‌തകാന്ത ദാസ് ആയിരുന്നു. കോവിഡ് മഹാമാരി ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയെ പിടിച്ചു കുലുക്കിയപ്പോഴും നൂതന നയങ്ങൾ അവതരിപ്പിച്ച് സാമ്പത്തിക സ്‌ഥിരത ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്‌തിപെടുത്താൻ സഹായിക്കുന്ന ഒട്ടേറെ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ധനകാര്യം, നികുതി, വ്യവസായം, അടിസ്‌ഥാന സൗകര്യം തുടങ്ങിയ മേഖലകളിലായി നാല് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തും ശക്‌തികാന്ത ദാസിന് അവകാശപ്പെടാനുണ്ട്.

Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE