ഒറ്റപ്പാലം: സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. ഒറ്റപ്പാലം സ്വകാര്യ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥിയായ ഷൊർണൂർ കുളങ്ങര പറമ്പിൽ കെജെ ഷാജൻ (20) ആണ് മൂക്കിന്റെ പാലത്തിന് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.
സംഭവത്തിൽ സാജന്റെ സഹപാഠിയായ കിഷോറിനെ പ്രതിചേർത്ത് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. കഴിഞ്ഞ 19ന് ഇരുവരും പഠിക്കുന്ന ഒറ്റപ്പാലത്തെ ഐടിഐയിലെ ക്ളാസ് മുറിയിൽ വെച്ചാണ് ഷാജൻ ആക്രമണത്തിന് ഇരയായത്. കിഷോറുമായുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജന്റെ മൂക്കിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂക്കിൽ നീരുവന്ന് വീങ്ങിയിരുന്നതിനാൽ സ്‌കാനിങ് ഉൾപ്പടെയുള്ള വിദഗ്‌ധ പരിശോധനകൾ നടത്താൻ ആദ്യഘട്ടത്തിൽ സാധിച്ചിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പാലത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ







































