ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപണം; ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്‌ജി

യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ ബദർ ഖാൻ സൂരിയെ നാടുകടത്തുന്ന നടപടിയാണ് യുഎസ് ജഡ്‌ജി തടഞ്ഞത്. ഇദ്ദേഹത്തെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ.

By Senior Reporter, Malabar News
Badar Khan Suri
Badar Khan Suri
Ajwa Travels

വാഷിങ്ടൻ: ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്‌റ്റിലായ ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്‌ജി. യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ ബദർ ഖാൻ സൂരിയെ നാടുകടത്തുന്ന നടപടിയാണ് യുഎസ് ജഡ്‌ജി തടഞ്ഞത്. ഇദ്ദേഹത്തെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ.

കോടതി ഉത്തരവിടുന്നത് വരെ ബദർ ഖാനെ യുഎസിൽ നിന്ന് നാടുകടത്തരുതെന്ന് വെർജീനിയ കോടതി ജഡ്‌ജി പട്രിഷ ടോളിവർ ഗിൾസ് വ്യക്‌തമാക്കി. ബദർ ഖാനെ കൂടാതെ, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും നാടുകടത്തലിനെതിരെ ഹരജി നൽകിയിരുന്നു. ഭരണഘടനാവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.

തിങ്കളാഴ്‌ച രാത്രി വിർജീനിയയിൽ ബാദർ താമസിച്ച വീട്ടിൽ നിന്നാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു കൊണ്ടുപോയതെന്നാണ് റിപ്പോർട്. പോസ്‌റ്റ് ഡോക്‌ടറൽ ഫെലോ ആയ ബദർ ഖാന്റെ വിദ്യാർഥി വിസയും റദ്ദാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മെഫീസ് സാലഹ് യുഎസ് പൗരത്വമുള്ള പലസ്‌തീൻ വംശജയാണ്.

സൂരിക്ക് ഹമാസ് ബന്ധമുണ്ടെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നുമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ ആരോപിക്കുന്നത്. ഹമാസിനെ പിന്തുണച്ചെന്ന യുഎസിന്റെ ആരോപണത്തിൽ പ്രതിഷേധിച്ച്, കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർഥി രഞ്‌ജിനി ശ്രീനിവാസൻ സ്വയം നാടുകടന്നെന്ന വാർത്തകൾ വന്ന് ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു ഇന്ത്യക്കാരനും നാടുകടത്തൽ ഭീഷണി നേരിടുന്നുവെന്ന വാർത്ത പുറത്തുവന്നത്.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE