തീപിടിത്തം; ഹൈക്കോടതി ജഡ്‌ജിയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അടിയന്തിരമായി കൊളീജിയം വിളിച്ചു ചേർത്തു.

By Senior Reporter, Malabar News
Yashwant Verma
യശ്വന്ത് വർമ
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്തു. വീടിന് തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്‌നിശമന സേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അടിയന്തിരമായി കൊളീജിയം വിളിച്ചു ചേർത്തു.

യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ കൊളീജിയം ശുപാർശ ചെയ്‌തു. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ യശ്വന്ത് വർമയോട് രാജിവെക്കാൻ ചീഫ് ജസ്‌റ്റിസ്‌ നിർദ്ദേശിക്കണമെന്ന് കൊളീജിയത്തിലെ അംഗങ്ങൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടികളുണ്ട്. സംഭവത്തിൽ യശ്വന്ത് വർമ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തീപിടിത്തം ഉണ്ടായ സമയത്ത് വർമ വീട്ടിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കുടുബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അഗ്‌നിശമന സേന വീട്ടിലെത്തി തീ അണച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി സേനയും പോലീസും നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനിടെയാണ് ഒരു മുറിയിൽ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്ത പണമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE