കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; മരിച്ചത് വധശ്രമക്കേസ് പ്രതി

കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇയാളെ വെട്ടിയതിന് പിന്നാലെ അവിടെ നിന്ന് കടന്നുകളഞ്ഞ അക്രമി സംഘം പിന്നീട് ഓച്ചിറ വവ്വാകാവിലെത്തി അനീറെന്ന യുവാവിനെയും വെട്ടി.

By Senior Reporter, Malabar News
Youth Hacked to Death in Gang Violence
Rep. Image

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വീടിന് നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വതി ചവിട്ടി തുറന്ന് അകത്ത് കയറി അക്രമികൾ സന്തോഷിനെ വെട്ടുകയായിരുന്നു. കാൽ അടിച്ചു തകർക്കുകയും ചെയ്‌തു.

വധശ്രമക്കേസിലെ പ്രതിയാണ് സന്തോഷ്. ഇയാളെ വെട്ടിയതിന് പിന്നാലെ അവിടെ നിന്ന് കടന്നുകളഞ്ഞ അക്രമി സംഘം പിന്നീട് ഓച്ചിറ വവ്വാകാവിലെത്തി അനീറെന്ന യുവാവിനെയും വെട്ടി. തട്ടുകടയുടെ മുന്നിൽ വെച്ചായിരുന്നു ഈ വധശ്രമം. ഗുരുതരമായി പരിക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അനീറിന്റെ കൈക്കും കാലിനുമാണ് വെട്ടേറ്റത്.

പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമാണ് ഇരു സംഭവങ്ങളും നടന്നത്. കരുനാഗപ്പള്ളിയിലെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടിടങ്ങളിലും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

Most Read| ആശ്രിത നിയമന വ്യവസ്‌ഥകൾ പരിഷ്‌കരിച്ചു, 13 വയസ് പൂർത്തിയാകണം, എയ്‌ഡഡിനെ ഒഴിവാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE