മോസ്കോ: യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകൾ ആകാമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. സെലെൻസ്കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകളാകാമെന്നും പുട്ടിൻ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സംഘടനയ്ക്കും യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കും യുക്രൈനിൽ താൽക്കാലിക ഭരണസംവിധാനം ഉണ്ടാക്കാൻ മുന്നോട്ടുവരാനാകുമെന്നും പുട്ടിനെ ഉദ്ധരിച്ച് റഷ്യൻ മാദ്ധ്യമങ്ങളിൽ റിപ്പോർട് ചെയ്യുന്നു. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച് മൂന്നുവർഷം പിന്നിടുമ്പോൾ പതിനായിരക്കണക്കിന് പേരാണ് ഇരുപക്ഷത്തും കൊല്ലപ്പെട്ടത്.
യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. റഷ്യയ്ക്ക് അനുകൂലമായ നിബന്ധനകൾ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കേണ്ടി വരുമോയെന്ന ഭയത്തിലാണ് യുക്രൈൻ. അതേസമയം, പുട്ടിന്റെ മരണം ഉടൻ തന്നെ ഉണ്ടാകുമെന്നും, മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുള്ളൂവെന്നും സെലെൻസ്കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ








































