റായ്‌പുർ: ഛത്തീസ്‌ഗഡിലെ സുഖ്‌മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. 16 മാവോയിസ്‌റ്റുകളുടെ മൃതദേഹം കണ്ടെടുത്തതായും ഏറ്റുമുട്ടൽ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്‌ഥർ പറഞ്ഞു.
കേർലാപാൽ പ്രദേശത്ത് മാവോയിസ്‌റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ വെള്ളിയാഴ്‌ച രാത്രി ആരംഭിച്ച ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവരാണ് പങ്കെടുത്തത്.
Most Read| എമ്പുരാൻ 100 കോടി ക്ളബിൽ; കേരളത്തിൽ വിവാദം പുകയുന്നു, സെൻസർ വിവരങ്ങൾ പുറത്ത്