കോഴിക്കോട്: സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ഇന്ന് വൈകിട്ട് ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്രതശുദ്ധിയുടെ 29 ദിനങ്ങൾ പൂർത്തിയാക്കിയാണ് ഇസ്‌ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു പള്ളികളിൽ നാളെ പ്രത്യേക പ്രാർഥനകൾ നടക്കും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നായിരുന്നു പെരുന്നാൾ. ഒമാനിൽ നാളെയാണ് പെരുന്നാൾ. പെരുന്നാളിനോട് അനുബന്ധിച്ചു വിപുലമായ ആഘോഷ പരിപാടികളാണ് ഗൾഫിലെങ്ങും നടന്നത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!