മോസ്‌കോ: ഈസ്‌റ്റർ ദിനത്തിൽ യുക്രൈനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു.
റഷ്യൻ പ്രാദേശിക സമയം ശനിയാഴ്‌ച വൈകിട്ട് ആറുമണി മുതൽ തിങ്കളാഴ്‌ച പുലർച്ചെ വരെയാണ് വെടിനിർത്തലെന്ന് റോയിറ്റേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്‌ഥാനത്തിലാണ് ഈസ്‌റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതെന്ന് റഷ്യൻ സൈനിക മേധാവി വലേറി ഗെരസിമൊവിനോട് പുട്ടിൻ പറഞ്ഞതായാണ് റിപ്പോർട്.
”യുക്രൈൻ ഞങ്ങൾ മുന്നോട്ടുവെച്ച മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ വെടിനിർത്തൽ ലംഘനമോ ശത്രുവിന്റെ ഭാഗത്തുനിന്ന് പ്രകോപനമോ ഉണ്ടായാൽ പ്രതിരോധിക്കാനും സൈന്യം തയ്യാറാണ്”- പുട്ടിൻ പറഞ്ഞു. അതേസമയം, യുക്രൈൻ വെടിനിർത്തലിനോട് പ്രതികരിച്ചിട്ടില്ല.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ