9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

ചരിത്രാതീത കാലത്ത് ദിനോസറുകൾ ഭക്ഷണമായി കഴിച്ചിരുന്ന വൊല്ലെമി പൈൻമരമാണ് 9 കോടി വർഷത്തോളം മുൻപേ ഭൂമിയിൽ ഉണ്ടായിരുന്നത്. ഈ അപൂർവ മരത്തിൽ ആദ്യമായി പഴമുണ്ടായിരിക്കുകയാണ് ഇപ്പോൾ.

By Senior Reporter, Malabar News
Wollemi pine
Wollemi Pine (Image Source: NSW National Parks)
Ajwa Travels

ഒമ്പത് കോടി വർഷം ചരിത്രമുള്ള അപൂർവ മരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അധികമാരും കേട്ടുകാണില്ല. ചരിത്രാതീത കാലത്ത് ദിനോസറുകൾ ഭക്ഷണമായി കഴിച്ചിരുന്ന വൊല്ലെമി പൈൻമരമാണ് 9 കോടി വർഷത്തോളം മുൻപേ ഭൂമിയിൽ ഉണ്ടായിരുന്നത്.

ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ ഘട്ടത്തിൽ ഈ മരവും അപ്രത്യക്ഷമായെന്ന് കണക്കാക്കിയിരുന്നെങ്കിലും 1994ൽ ഓസ്ട്രേലിയയിലെ സിഡ്‌നിക്ക് 180 കിലോമീറ്ററോളം അകലെ ഇവ കണ്ടെത്തുകയായിരുന്നു. ഈ അപൂർവ മരത്തിൽ ആദ്യമായി പഴമുണ്ടായിരിക്കുകയാണ് ഇപ്പോൾ.

ഈ മരത്തിന്റെ ഒരു തൈ അലിസ്‌റ്റർ തോംസൺ, പമേല എന്നീ ദമ്പതികൾ കൊണ്ടുപോവുകയും അത് ഇംഗ്ളണ്ടിലെ മാൽവേൺ കുന്നികളിലുള്ള തങ്ങളുടെ തോട്ടത്തിൽ നട്ടുവളർത്തുകയും ചെയ്‌തു. ഈ മരമാണ് ഇപ്പോൾ കായ്‌ച്ചിരിക്കുന്നത്. അപൂർവമായ ഈ മരത്തിന്റെ കൂടുതൽ തൈകൾ പഴത്തിൽ നിന്ന് നട്ടുവളർത്താനാകുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ.

‘മങ്കി പസിൽ ടട്രീ’ എന്നയിനം മരങ്ങളുമായി സാമ്യമുള്ള ഈ മരങ്ങളിൽ ആൺകായകളും പെൺകായകളും പിടിക്കും. മേയ് നാലിന് തങ്ങൾ പൂന്തോട്ടം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ദമ്പതികൾ അറിയിച്ചിട്ടുണ്ട്.

Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE