ഇന്ത്യ-പാക്ക് സംഘർഷം; രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദ്ദേശം

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്‌ഥാൻ, പഞ്ചാബ്, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്‌ക്കുക. ഈ വിമാനത്താവളങ്ങളിലെ ശനിയാഴ്‌ച പുലർച്ചെ വരെയുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

By Senior Reporter, Malabar News
India closes airports
Rep. Image
Ajwa Travels

ന്യൂഡെൽഹി: പാക്കിസ്‌ഥാനുമായുള്ള സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്‌ഥാൻ, പഞ്ചാബ്, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്‌ക്കുക.

ഈ വിമാനത്താവളങ്ങളിലെ ശനിയാഴ്‌ച പുലർച്ചെ വരെയുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ആകെ 430 സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കശ്‌മീർ മുതൽ ഗുജറാത്ത് വരെയുള്ള വടക്ക്- പടിഞ്ഞാറൻ വ്യോമപാത പൂർണമായും ഒഴിവാക്കിയാണ് നിലവിൽ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത്. ഇതിന് പിന്നലെയാണ് വിമാനത്താവളങ്ങൾ കൂടി അടച്ചിടാനുള്ള നിർദ്ദേശം വന്നിരിക്കുന്നത്.

മിക്ക വിദേശ വിമാനക്കമ്പനികളും പാക്കിസ്‌ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പഠാൻകോട്ട്, ഭൂന്തർ, ഷിംല, ഗഗ്ഗർ, ധർമശാല, കിഷൻഗഡ്, ജയ്‌സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്‌ല, കെഷോദ്, ബുജ്, ഗ്വാളിയാർ, ഗാസിയാബാദ് ഹിൻഡൻ വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് നിർത്തിവെച്ചിരിക്കുന്നത്.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE