കൊച്ചി: എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് അപകടം. കുമ്പളം ടോൾ പ്ളാസയ്ക്ക് സമീപമുണ്ടായ അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. മലപ്പുറത്ത് ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലോറി തിരിക്കാനായി വേഗത കുറച്ച് വരുന്നതിടെ ബസ് ഇടിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പടെയുള്ളവരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ






































