ഉറക്കത്തിനിടെ വീട് ആക്രമിച്ചു, ഭയന്നോടിയ വയോധിക കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

By Senior Reporter, Malabar News
Wild elephant Attack
Representational Image

മലക്കപ്പാറ: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഷോളയാർ അണക്കെട്ട് പ്രദേശത്താണ് സംഭവം. കോയമ്പത്തൂർ ജില്ലയിലെ ആനമല കടുവാ സങ്കേതത്തിൽപ്പെട്ട വാൽപ്പാറയ്‌ക്ക് സമീപമുള്ള ഷോളയാർ ഡാമിന്റെ ഇടതുഭാഗത്ത് താമസിക്കുന്ന മേരി (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.

മേരി കിടന്നുറങ്ങവേ കാട്ടാന വീട് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഭയന്ന് പുറത്തേക്കോടിയ മേരിയെ കാട്ടാന പിന്തുടർന്ന് ആക്രമിച്ചു. മേരി സംഭവ സ്‌ഥലത്ത്‌ വെച്ചുതന്നെ മരിച്ചു. തുടർന്ന് മേരിയുടെ ഭർത്താവും മക്കളും നാട്ടുകാരും ചേർന്ന് ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നുവെന്നാണ് വിവരം. സമീപത്ത് നഗരസഭയുടെ വിളക്കുകൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE