കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുകപ്പൽ പൂർണമായി മുങ്ങി. കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ കപ്പലിൽ നിന്ന് മാറ്റിയിരുന്നു.
കപ്പൽ കടലിൽ മുങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റിയത്. കപ്പൽ നിവർത്താനും കണ്ടെയ്‌നറുകൾ മാറ്റാനും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ രാവിലെ എത്തിയിരുന്നു. നാവികസേനയുടെയും കോസ്‌റ്റ് ഗാർഡിന്റെയും കപ്പലുകളും സ്‌ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്‌ഥയിൽ രക്ഷാപ്രവർത്തനം വിഫലമായി.
കടലിൽ വീണ കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി നൽകുന്ന വിവരം. കൊല്ലം, തിരുവനന്തപുരം തീരത്തെത്താൻ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്‌നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്‌നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
Most Read| നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന്






































