‘റോ’യുടെ തലപ്പത്തേക്ക് പരാഗ് ജെയിൻ; ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക്

നിലവിൽ റോയുടെ വ്യോമ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഏവിയേഷൻ റിസർച്ച് സെന്ററിന്റെ ചുമതല വഹിക്കുകയാണ് അദ്ദേഹം.

By Senior Reporter, Malabar News
Parag Jain
Parag Jain (Image Courtesy: Hindustan Times)
Ajwa Travels

ന്യൂഡെൽഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥനായ പരാഗ് ജെയിനിനെ, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി നിയമിച്ചു. പഞ്ചാബ് കേഡറിൽ നിന്നുള്ള 1989 ഐപിഎസ് ബാച്ച് ഉദ്യോഗസ്‌ഥനായ പരാഗ് ജെയിൻ, പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക് വഹിച്ചയാളാണ്.

നിലവിൽ റോയുടെ വ്യോമ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഏവിയേഷൻ റിസർച്ച് സെന്ററിന്റെ ചുമതല വഹിക്കുകയാണ് അദ്ദേഹം. റോയുടെ നിലവിലെ മേധാവി രവി സിൻഹ ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ജൂലൈ ഒന്നുമുതൽ രണ്ടുവർഷം ജെയിൻ റോയുടെ തലപ്പത്ത് തുടരും.

നേരത്തെ പഞ്ചാബിൽ സീനിയർ പോലീസ് സൂപ്രണ്ടായും ഡിഐജിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ആർട്ടിക്കിൾ 370 റദ്ദാക്കുന്ന സമയത്ത് ജമ്മു കശ്‌മീരിലും പരാഗ് പ്രവർത്തിച്ചു. ശ്രീലങ്കയിൽ കാനഡയിലും ഇന്ത്യൻ മിഷനുകളുടെ ഭാഗമായിട്ടുണ്ട്. കാനഡയിൽ ഖലിസ്‌ഥാനി ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ഏകോപിപ്പിച്ചിരുന്നത്.

Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE