കോഴിക്കോട്: കാക്കൂരിൽ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് അപകടം നടന്നത്. ലോറിയുടെ മുൻഭാഗവും ബസിന്റെ ഒരുവശവും പൂർണമായും തകർന്നു.
ബാലുശ്ശേരിക്ക് വരികയിരുന്ന ബസും എതിർദിശയിൽ നിന്ന് മരംകയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട ബസ് ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതിൽ ഇടിച്ച് തകർത്താണ് ബസ് നിന്നത്. പരിക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കാക്കൂർ പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Most Read| യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും







































