തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവം തൃശൂരിൽ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കായികമേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിൽ തിരുവനന്തപുരത്തും നടക്കും. കലോൽസവവും കായികമേളയും ജനുവരിയിൽ നടക്കും.
ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും. കഴിഞ്ഞതവണ സ്കൂൾ കലോൽസവം തിരുവനന്തപുരത്തായിരുന്നു നടന്നത്. അന്ന് തൃശൂരായിരുന്നു ജേതാക്കൾ. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽനൂറ്റാണ്ടിന് ശേഷം തൃശൂർ ചാംപ്യൻമാരായത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!