തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിൽസയിൽ ഉള്ളത്. അഞ്ചുപേർ ഐസിയുവിലാണ്. സമ്പർക്കപ്പട്ടികയിലുള്ള ഒരാളുടെ ഫലം നെഗറ്റീവ് ആണ്.
പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിൽസയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിൽ ഉണ്ട്. കോഴിക്കോട് ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യപ്രവർത്തകരാണ്. പ്രദേശത്ത് പനി സർവൈലൻസ് നടത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പർക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകൾ മാത്രം പരിശോധനയ്ക്ക് അയച്ചാൽ മതി. നിപ സ്ഥിരീകരിച്ച പാലക്കാട്ടെയും മലപ്പുറത്തെയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം നൽകി.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നതിന് പിന്നാലെയാണ് നിർദ്ദേശങ്ങൾ.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!







































