തിരുവനന്തപുരം: പാലോട് റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ യുവതിക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്‌ക്ക് മൂന്നുമണിയോടെ ഇടിഞ്ഞാർ റോഡിലായിരുന്നു അപകടം. നിസ (43) എന്ന യുവതിക്കാണ് പരിക്കേറ്റത്. നിസ സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകെ ഓടുകയും സ്‌കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.
തെറിച്ചുപോയ നിസ റോഡിൽ തല ഇടിച്ചാണ് വീണത്. ഓടിക്കൂടിയ നാട്ടുകാർ നിസയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. മുൻപ് പലതവണ പാലോട് മേഖലയിൽ ഇത്തരത്തിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Most Read| പുതിയ ആദായനികുതി നിയമം പിൻവലിച്ച് കേന്ദ്രം; പരിഷ്‌കരിച്ച ബിൽ 11ന് പാർലമെന്റിൽ







































