കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോൾ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഎച്ച്എഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി ടോൾപിരിവ് താൽക്കാലികമായി തടഞ്ഞത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്‌ച വരുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്‌റ്റിസുമാരായ എ. മുഹമ്മദ് മുഷ്‌താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ചാണ് നാലാഴ്‌ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.
നാലാഴ്‌ചയ്‌ക്കുള്ളിൽ ദേശീയപാത അതോറിറ്റി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോടതി നിർദ്ദേശം നൽകി. തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ ഫയൽ ചെയ്‌ത ഹരജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കരാർ പ്രകാരമുള്ള സൗകര്യങ്ങൾ നൽകാതെ ടോൾനിരക്ക് വർധിപ്പിക്കുന്നത് അടക്കമാണ് ഹരജിക്കാർ ചോദ്യം ചെയ്‌തത്.
Most Read| വ്യാപാര യുദ്ധവുമായി ട്രംപ്; അധിക തീരുവ ബാധിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ







































