തൃശൂർ: ആഘോഷങ്ങൾ ‘കളറാക്കാൻ’ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കൊരു സന്തോഷ വാർത്ത. കലോൽസവം, കായികമേള, ശാസ്‌ത്രമേള തുടങ്ങി സ്‌കൂളിൽ നടക്കുന്ന എല്ലാ ആഘോഷ ദിനങ്ങളിലും കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കുട്ടികളുടെ തന്നെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ”സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുഞ്ഞുങ്ങൾ പറന്ന് രസിക്കട്ടെ വർണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം”- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ നടന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ വെച്ചാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോൽസവ സ്വാഗത സംഘ രൂപീകരണമാണ് തൃശൂരിൽ നടന്നതെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ 2026 ജനുവരി 7 മുതൽ 11 വരെയാണ് സംസ്‌ഥാന സ്‌കൂൾ കലോൽസവം.
Most Read| ‘ഗുജറാത്തിലെ റിലയൻസ് റിഫൈനറി ആക്രമിക്കും’; ഭീഷണി തുടർന്ന് അസിം മുനീർ