ആഭരണ പ്രിയർക്കും വിവാഹം ഉൾപ്പടെ വിശേഷാവശ്യങ്ങൾക്കായി വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത ആശങ്ക നൽകി, കേരളത്തിൽ ഇന്നും സ്വർണവിലയിൽ വൻ മുന്നേറ്റം. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കൂടി വില 9315 രൂപയായി. ഓഗസ്‌റ്റ് 11ന് ശേഷം കുറിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
800 രൂപ വർധിച്ച് 74,520 രൂപയാണ് ഇന്നത്തെ പവൻ വില. പണിക്കൂലിയും നികുതിയും ഉൾപ്പടെ വാങ്ങൽ വിലയും ആനുപാതികമായി കൂടുമെന്നത് ഉപഭോക്‌താക്കൾക്ക് തിരിച്ചടിയാണ്. 3% ജിഎസ്‌ടി, 53.10 ഹോൾമാർക്ക് ചാർജ്, മിനിമം 5% പണിക്കൂലി എന്നിവ പ്രകാരം കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണാഭരണത്തിന്റെ വില 10,081 ആണ്.
ഇതുപ്രകാരം ഒരുപവൻ ആഭരണം വാങ്ങാൻ 80,650 രൂപയെങ്കിലും വേണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് മൂന്നുമുതൽ 35% വരെയൊക്കെയാകാം. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്‌ഥയായ അമേരിക്കയുടെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വർണവിലയിൽ ഇന്ന് വൻ മുന്നേറ്റത്തിന് കളമൊരുങ്ങിയത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ