ശ്രീനഗർ: ബന്ദിപുരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ജമ്മു കശ്‌മീർ പോലീസും സൈന്യവും സംയുക്‌തമായാണ് ഓപ്പറേഷൻ നടത്തിയത്.
സംശയകരമായ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. ഓപ്പറേഷൻ തുടരുകയാണ്. അതിനിടെ, ജമ്മു കശ്‌മീരിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിനിടയിലാണ് ഇക്‌ബാൽ അലിയെന്ന സൈനികൻ വീരമൃത്യു വരിച്ചത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ