കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള പന്തീരാങ്കാവ് സ്വദേശിനിയായ 43-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവരെ ചൊവ്വാഴ്‌ചയാണ് ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
മൈക്രോബയോളജി ലാബിൽ ബുധനാഴ്‌ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ചികിൽസയിൽ ഉള്ളവരുടെ എണ്ണം ഒമ്പതായി. മെഡിക്കൽ കോളേജിൽ നിലവിൽ രോഗബാധയെ തുടർന്ന് ചികിൽസയിൽ ഉള്ളവരിൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ചികിൽസയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആറുപേരാണ് നിലവിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിൽസയിൽ ഉള്ളത്. ചികിൽസയിലുള്ള മറ്റു മൂന്നുപേർ മലപ്പുറം, വയനാട് സ്വദേശികളാണ്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി