കാസർഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ചുമരണം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയും റോഡിന് സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിൽ ഇടിക്കുകയും ആയിരുന്നു.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അലി, ലക്ഷ്മി, ആയിഷ, ഹസീന, ഖദീജ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബസിന്റെ ബ്രേക്ക് പോയതാണ് അപകടകാരണമെന്നാണ് വിവരം.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി