കാസർഗോഡ്: പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവായ കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പിതാവ് അറസ്‌റ്റിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെസി മനോജ് ആണ് അറസ്‌റ്റിലായത്. പാറക്കടവിൽ ആളൊഴിഞ്ഞ വീട്ടിൽ വെച്ചാണ് രാജപുരം പോലീസ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്‌ച രാത്രിയാണ് 17 വയസുള്ള മകളുടെയും ബന്ധുവായ പത്ത് വയസുകാരിയുടെയും ദേഹത്ത് മനോജ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിന് പിന്നാലെ മനോജ് കർണാടകയിലേക്ക് കടന്നതായി സൂചനയുണ്ടായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ രണ്ട് കുട്ടികൾക്കും നേരെയും ആക്രമണം നടത്തിയത്.
കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്നായിരുന്നു പുറത്തുവന്ന വിവരം. കുടുംബ കലഹങ്ങളുടെ പശ്‌ചാത്തലത്തിൽ അമ്മയും മകളും മനോജിൽ നിന്ന് അകന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് എത്തിയാണ് മനോജ് ആക്രമണം നടത്തിയത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം




































