കോഴിക്കോട്: മുക്കം മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി തലപൊയിൽ സ്വദേശി മുർഷിദിന്റെ മകൾ തൻഹ ഷെറിൻ (10) ആണ് മരിച്ചത്. തിരുവോണ ദിവസം വൈകീട്ട് നാലുമണിയോടെ മാനിപുരം ചെക്ക് ഡാമിന് സമീപം കുളിക്കുമ്പോഴാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്.
അഗ്‌നിരക്ഷാ സേനയും അതിന് കീഴിലുള്ള സ്‌കൂബാ ടീമും സിവിൽ ഡിഫൻസും പോലീസും റസ്‌ക്യൂ വകുപ്പും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനിടെ ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ കടവിൽ നിന്ന് ഒന്നര കിലോമീറ്ററോളം താഴെ പൊങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി