രാവിലെ റെക്കോർഡ് നിരക്കിൽ നിന്ന് താഴ്ന്ന സ്വർണവില, ഉച്ചയോടെ വീണ്ടും റെക്കോർഡ് ഭേദിച്ചു. ഗ്രാമിന് 9985 രൂപയും പവന് 79,880 രൂപയുമാണ് ഇന്ന് ഉച്ചയ്ക്ക് രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് നിരക്ക്. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 80 രൂപ മുന്നേറി കേരളത്തിൽ പവൻ 79,000 ഭേദിച്ച് റെക്കോർഡിട്ട സ്വർണ വിലയാണ് വീണ്ടും റെക്കോർഡ് തകർത്തത്.
ഇന്ന് രാവിലെ ഗ്രാമിന് പത്തുരൂപ താഴ്ന്ന് 9935 രൂപയും പവന് 80 രൂപ കുറഞ്ഞ് 79,480 രൂപയുമായിരുന്നു രേഖപ്പെടുത്തിയത്. ഗ്രാമിന് വില 10,000 രൂപയിലേക്കെത്താൻ 15 രൂപ കൂടി ഉയർന്നാൽ മതി. 80,000ലേക്ക് വെറും 120 രൂപ കൂടിയും. ഈവർഷം ജനുവരി ഒന്നിന് പവന് 57,200 രൂപയായിരുന്ന വിലയാണ് ഒമ്പത് മാസത്തിനുള്ളിൽ 22,680 രൂപ വർധിച്ച് ഈ നിലയിലേക്ക് ഉയർന്നത്.
ഡോളറിനെ മറികടന്ന് സ്വർണം ഗ്ളോബൽ കറൻസിയായി മാറുന്നു എന്നാണ് സൂചന. ലോകത്തിലെ സംഭവവികാസങ്ങളെല്ലാം സ്വർണത്തിന് അനുകൂലമായിട്ടാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദീപാവലിയോടെ സ്വർണവിലയിൽ വൻ മുന്നേറ്റം ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം