തിരുവനന്തപുരം: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനുമിടയിൽ സർവീസ് നടത്തുന്ന വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്‌റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്‌ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06555 ഡിസംബർ 26 വരെ നീട്ടി (13 അധിക സർവീസുകൾ).
തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്ക് ശനിയാഴ്‌ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06556 ഡിസംബർ 28 വരെ നീട്ടി (13 അധിക സർവീസുകൾ). ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് തിങ്കളാഴ്‌ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06523 ഡിസംബർ 29 വരെ നീട്ടി (15 അധിക സർവീസുകൾ).
തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്ക് ചൊവ്വാഴ്‌ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06524 ഡിസംബർ 30 വരെ നീട്ടി (15 അധിക സർവീസുകൾ). ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ബുധനാഴ്‌ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06547 ഡിസംബർ 24 വരെ നീട്ടി (15 അധിക സർവീസുകൾ)
തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്ക് വ്യാഴാഴ്‌ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06548 ഡിസംബർ 25 വരെ നീട്ടി (15 അധിക സർവീസുകൾ).
ഇതുവരെയുണ്ടായിരുന്ന സ്‌റ്റോപ്പുകളും സമയക്രമവും അനുസരിച്ചാണ് ട്രെയിൻ സർവീസ് നടത്തുക. ട്രെയിനുകളിൽ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി







































