കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവൻ വില ചരിത്രത്തിൽ ആദ്യമായി ഇന്ന് 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,260 രൂപയും. ഈമാസം 12ന് രേഖപ്പെടുത്തിയ പവന് 81,600 രൂപയും ഗ്രാമിന് 10,200 രൂപയുമെന്ന റെക്കോർഡ് ഇതോടെ മറികടന്നു.
3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേർന്നാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം ആഭരണത്തിന് 11,105 രൂപയും. ഈമാസം ഇതുവരെ മാത്രം കേരളത്തിൽ ഗ്രാമിന് 55 രൂപയും 4440 രൂപയുമാണ് കൂടിയത്.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ കത്തിക്കയറി റെക്കോർഡ് രൂപയായ 8500 ലെത്തി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയർന്ന് 141 രൂപയായി. ഇതും പുതിയ ഉയരമാണ്. അമേരിക്കയിൽ പലിശയിറക്കത്തിന് സാധ്യത തെളിഞ്ഞതോടെ കത്തിക്കയറുകയാണ് രാജ്യാന്തര സ്വർണവില.
പലിശ കുറയുന്നത് ഡോളറിന്റെ മൂല്യം, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് എന്നിവ കുറയാനിടയാക്കുമെന്നത്, ഗോൾഡ് ഇടിഎഫുകൾക്ക് സമ്മാനിക്കുന്ന സ്വീകാര്യതയാണ് വിലകുതിപ്പിന് മുഖ്യകാരണം.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!