അമീബിക് മസ്‌തിഷ്‌ക ജ്വരം; കഴിഞ്ഞമാസം രോഗം 40 പേർക്ക്, മരണം 11

ഈവർഷം 87 പേർക്ക് രോഗം ബാധിച്ചു. ആകെ മരണം 21. മരിച്ചവരിൽ പകുതിയിലേറെ പേർക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.

By Senior Reporter, Malabar News
Amoebic Meningoencephalitis Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത്‌ കഴിഞ്ഞമാസം മാത്രം മരിച്ചത് 11 പേരെന്ന് ആരോഗ്യവകുപ്പ്. 40 പേർക്കാണ് രോഗം ബാധിച്ചത്. ഈവർഷം 87 പേർക്ക് രോഗം ബാധിച്ചു. ആകെ മരണം 21. മരിച്ചവരിൽ പകുതിയിലേറെ പേർക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.

വൃക്ക, കരൾ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതിൽ കൂടുതൽ. ഗുരുതരാവസ്‌ഥയിൽ ആയിരുന്ന ഇവർക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചത് സ്‌ഥിതി വഷളാക്കി. മസ്‌തിഷ്‌ക ജ്വരം ബാധിച്ചതുകൊണ്ടു മാത്രം മരിച്ചവരുടെ കണക്കെടുക്കാനും നീക്കമുണ്ട്.

രോഗം ബാധിക്കുന്നവരിൽ പകുതിയിലധികം പേർക്കും പനി ഉണ്ടാകുന്നില്ല. അതിനാൽ രോഗബാധിതരെ പ്രാഥമിക പരിശോധനയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ഈ രോഗം ബാധിച്ചവരെ ചികിൽസിച്ച് പരിചയമുളവർക്ക് മാത്രമേ പെട്ടെന്ന് രോഗം തിരിച്ചറിയാനും പരിശോധനയ്‌ക്ക് നിർദ്ദേശിക്കാനും സാധിക്കുന്നുള്ളൂ.

അതിനാൽ രോഗ നിരീക്ഷണത്തിന് ഡോക്‌ടർമാർക്ക് പ്രത്യേക മാർഗനിർദ്ദേശം നൽകണമെന്ന് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. വടക്കൻ ജില്ലകളിൽ രോഗം നിർണയിക്കാൻ പരിശോധന വിപുലപ്പെടുത്തും. ഏതിനം അമീബയാണ് ബാധിച്ചതെന്ന് കൃത്യമായി കണ്ടെത്തിയാൽ മാത്രമേ ചികിൽസ കൂടുതൽ ഫലപ്രദമാക്കാനും കുറയ്‌ക്കാനും സാധിക്കൂ.

Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE