കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്‌ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഇത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദേശീയപാത അതോറിറ്റിയുടെ ഹരജി ഇന്ന് പരിഗണിച്ചപ്പോൾ ജില്ലാ കളക്‌ടറോട് നിലവിലെ റോഡിന്റെ അവസ്‌ഥയെ കുറിച്ച് കോടതി വിവരം തേടി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഓൺലൈനായി ഹാജരായ തൃശൂർ കളക്‌ടറോട് ചോദ്യങ്ങൾ ചോദിച്ചു.
60 കിലോമീറ്റർ ടോൾ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്‌നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, എവിടെയൊക്കെയാണ് പ്രശ്‌നമെന്ന് കോടതി കളക്‌ടറോട് ചോദിച്ചു. അഞ്ചുകിലോമീറ്റർ ദൂരത്തിലാണ് പ്രശ്‌നമെന്ന് കളക്‌ടർ മറുപടി നൽകി. ഈ റോഡിലൂടെ സഞ്ചരിച്ചാൽ പ്രശ്‌നങ്ങൾ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവർക്കും അത് വ്യക്‌തമായി അറിയാമെന്നും ഹൈക്കോടതി എജിക്ക് മറുപടി നൽകി.
ദേശീയപാത അതോറിറ്റി മനഃപൂർവം റോഡ് നന്നാക്കാതിരിക്കുന്നതെല്ലന്ന് എജി വാദിച്ചു. തുടർന്ന് ഇപ്പോൾ ഏതെങ്കിലും ഇടങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടോയെന്ന് കലക്‌ടറോട് കോടതി ചോദിച്ചു. തുടർന്ന് ഇന്ന് തന്നെ സ്‌ഥലം സന്ദർശിച്ചു പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി. സുഗമമായ ഗതാഗതം ഉറപ്പാക്കിയ ശേഷമേ ടോൾ പിരിക്കാവൂവെന്ന സുപ്രീം കോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ








































