തിരുവനന്തപുരം: നെയ്യാറ്റിൻകര പൊഴിയൂരിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിന് നേരെ ബിയർ കുപ്പി എറിഞ്ഞ് ആക്രമണം. മൂന്നുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. പൊഴിയൂരിൽ വിനോദസഞ്ചാരത്തിന് എത്തിയ ബംഗാൾ സ്വദേശി അൽക്കർദാസിന്റെ മകൾ അനുപമദാസ് എന്ന മൂന്ന് വയസുകാരിക്കാണ് പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പൊഴിയൂർ ആറ്റുപുറം സ്വദേശി സനൂജിന്റെ (34) നാട്ടുകാരും ബോട്ട് ജീവനക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വിനോദസഞ്ചാരികൾ പോകുന്നതിനിടയിൽ മദ്യപിച്ച് പുഴയിൽ കുളിച്ചുകൊണ്ട് നിന്ന സനൂജ് ബോട്ടിൽ സഞ്ചരിച്ച ഒരാളുടെ കൈയ്യിൽ കയറി പിടിക്കാൻ ശ്രമിച്ചു. ഇത് എതിർത്തപ്പോഴാണ് കൈയ്യിലിരുന്ന ബിയർ കുപ്പി എറിഞ്ഞത്.
ഇത് മൂന്ന് വയസുകാരിയുടെ തലയിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്‌തികരമെന്ന് അധികൃതർ അറിയിച്ചു. പ്രതി നിലവിൽ പൊഴിയൂർ പോലീസിന്റെ കസ്‌റ്റഡിയിലാണ്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ





































