കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതോടെ ഒറ്റപ്പെട്ട കുടുംബത്തിന് സാഹസികമായി ഭക്ഷണം എത്തിച്ച് നൽകി കൈത്താങ്ങായിരിക്കുകയാണ് അയൽക്കാരനായ കുന്നപ്പള്ളി ബാബു. കനത്ത മഴ മൂലം ഇടുക്കി ജില്ലയിൽ നിന്ന് നാശനഷ്‌ടങ്ങളുടെ റിപ്പോർട്ട് പുറത്തുവരുന്നതിനിടെയാണ് ആശ്വാസമായ വാർത്തകളും എത്തുന്നത്.
മുണ്ടിയെരുമ ശങ്കർ നിവാസിൽ പ്രദീപും കുടുംബവുമാണ് കനത്ത മഴയിൽ വീടിന് ചുറ്റും വെള്ളം പൊങ്ങിയതോടെ ഒറ്റപ്പെട്ടുപോയത്. പുറത്തിറങ്ങാൻ കഴിയാതായതോടെ പ്രാണരക്ഷാർഥം പ്രദീപും ഭാര്യ ജിഷയും അമ്മ സുമതിയും വളർത്തുനായയും ടെറസിന് മുകളിൽ അഭയം തേടുകയായിരുന്നു.
പുലർച്ചെ മൂന്നരമുതൽ കുടുംബം ടെറസിന്റെ മുകളിലാണ് കഴിച്ചുകൂട്ടിയത്. ഈ സമയം പൂർണമായി അവശരായ കുടുംബത്തിന് അയൽക്കാരനായ ബാബുവാണ് സാഹസികമായി ഭക്ഷണം എത്തിച്ച് നൽകിയത്. ചുറ്റും വെള്ളമായതിനാൽ മരങ്ങൾക്കിടയിൽ വടംകെട്ടിയും മരങ്ങളിൽ കയറിയുമാണ് ബാബു ഇവർക്കരികെ എത്തി ഭക്ഷണം കൈമാറിയത്.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി