മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്‌ള്യുഎഫിന്റെ വനിതാ വിഭാഗമാണ് അവരുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നത്.
2025 ഡിസംബർ 30ന് ചാണാറോഡ് വഹീദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ പ്രഖ്യാപനമായാണ് പരിപാടിയുടെ ലോഗോപ്രകാശനം നിർവഹിച്ചത്. താലൂക്കിലെ സ്‌ത്രീസമൂഹത്തിന്റെ ശാക്‌തീകരണത്തിനും പുരോഗതിക്കുമായി പ്രവർത്തിച്ചു വരുന്ന വനിതാവിഭാഗം ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്‌തതായി സംഘാടകർ അറിയിച്ചു.
നവംബർ 1ന് കേരളപ്പിറവി ദിനാചരണം, 14ന് ശിശുദിന ചിത്രരചനാ മൽസരം, 26ന് സ്‌ത്രീധന വിരുദ്ധ ബോധവല്‍ക്കരണം, ഡിസംബറിൽ മെഡിക്കൽ ക്യാമ്പ്, പാചക മൽസരം തുടങ്ങിയ വിവിധ പ്രചരണ പരിപാടികളാണ് PCWF സംഘാടകർ ആസൂത്രണം ചെയ്‌തിരിക്കുന്നത്.
പാലക്കൽ ഓഡിറ്റോറിയത്തിൽ ഉപദേശക സമിതി ചെയർപേഴ്‌സൺ ബീക്കുട്ടി ടീച്ചർ ലോഗോ പ്രകാശനം നിർവഹിച്ചപ്പോൾ സംഘാടക സമിതി ചെയർപേഴ്‌സൺ എംഎം സുബൈദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ടി മുനീറ, എസ് ലത വിജയൻ, ഖദീജ മുത്തേടത്ത്, ആരിഫ പി, മാലതി വട്ടംകുളം, റഫീഖത്ത്, അസ്‌മാബി, റംല കെപി, സബീന തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ റോഷിനി പാലക്കൽ സ്വാഗതവും, റാഫിന ശിഹാബ് നന്ദിയും പറഞ്ഞു.
MOST READ | ഇന്ത്യാ-താലിബാൻ ബന്ധം; കാബൂളിൽ എംബസി ആരംഭിച്ച് ഇന്ത്യ








































