ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. 15 പേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 40 പേർ ബസിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തിൽ ഇടിച്ച ബസിന് തീപിടിക്കുകയായിരുന്നു.
പുലർച്ചെ 3.30ഓടെയാണ് അപകടം. ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വോൾവോ മൾട്ടി ആക്‌സിൽ സ്ളീപ്പർ ബസാണ് കത്തിയത്. സംഭവ സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരിക്കാം. എസി ബസായതിനാൽ ബസിന്റെ ചില്ല് തകർത്താണ് പലരും പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. അപകടം സംബന്ധിച്ച് സർക്കാർ പ്രതികരണം വന്നിട്ടില്ല.
‘ബസ് ഇരുചക്ര വാഹനത്തിൽ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുചക്രവാഹനം ബസിനടിയിൽ കുടുങ്ങിയതോടെ റോഡിൽ ഉറഞ്ഞു തീപടരുകയായിരുന്നു’- കർണൂൽ എസ്‌പി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി.
Most Read| പിഎം ശ്രീയിൽ ഒപ്പുവെച്ച് കേരളം





































