തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നവംബർ ഒന്നുമുതൽ തുടങ്ങുമെന്ന് റിപ്പോർട്. കേരളത്തിന് പുറമെ പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്‌ഐആർ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബംഗാളിൽ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ തുടങ്ങി.
എഐആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡെൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. കേരളത്തിൽ എസ്‌ഐആർ നീട്ടിവയ്‌ക്കണമെന്ന് കൂടിക്കാഴ്‌ചയിൽ കേരളം ആവശ്യപ്പെട്ടിരുന്നു.
അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്‌ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ എസ്‌ഐആർ നടപ്പാക്കുക. ബിഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ആധാർ തിരിച്ചറിയൽ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിക്കുന്ന 11 രേഖകൾ ഹാജരാക്കേണ്ടിവരും.
2002ലാണ് കേരളത്തിൽ അവസാനമായി തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം നടന്നത്. ഇത് അടിസ്‌ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്‌കരണം. ബിഹാർ മാതൃകയിലുള്ള എസ്‌ഐആറിനെ കേരളം നേടാതെ എതിർത്തിരുന്നു. രാഷ്‌ട്രീയ പാർട്ടികളുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി രത്തൻ ഖേൽക്കർ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുകയും ചെയ്‌തിരുന്നു. പിന്നാലെയായിരുന്നു കൂടിക്കാഴ്‌ച.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്







































