കാലിൽ ചവിട്ടിയത് ചോദ്യം ചെയ്‌തു; സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാവ്

By Senior Reporter, Malabar News
Brutality Against Elderly Man in Malappuram
Rep. Image (Image Courtesy: Adamas University) Cropped By: MN
Ajwa Travels

മലപ്പുറം: സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാവ്. മലപ്പുറം താഴേക്കാട് സ്വദേശി ഹംസയെ ആണ് യുവാവ് മർദ്ദിച്ചത്. ഹംസയുടെ മൂക്ക് യുവാവ് ഇടിച്ചു തകർത്തു. മലപ്പുറം താഴേക്കോട് നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് ആക്രമണം.

ഇന്നലെ വൈകീട്ട് നാലുമണിക്ക് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബസിൽ വെച്ച് യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. ഇതേതുടർന്ന് അൽപ്പം മാറി നിൽക്കാൻ ഹംസ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് അസഭ്യവർഷം നടത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഹംസയുടെ തലയ്‌ക്കും മൂക്കിനും പരിക്കേറ്റു.

മൂക്കിന്റെ എല്ലുപൊട്ടിയ ഹംസ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ഹംസയുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

സ്‌കൂൾ വിട്ട സമയമായതിനാൽ തന്നെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ പിൻ ഡോറിന് സമീപമാണ് യുവാവ് നിന്നിരുന്നത്. വയോധികനെ അസഭ്യം വിളിച്ചശേഷം പലതവണ മർദ്ദിച്ചു. പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE