മാനന്തവാടി: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) ആണ് മരിച്ചത്. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട്ടേയ്‌ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട ലോറി നൂറടിയോളം താഴ്‌ചയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടിയിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാൻ കഴിഞ്ഞില്ല. സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Most Read| ‘മൊൻന്ത’ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് മഴ കനക്കും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്


































