യുഎസ് ഹെലികോപ്‌ടറും യുദ്ധവിമാനവും കടലിൽ തകർന്നു വീണു; ആളപായമില്ല

യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം.

By Senior Reporter, Malabar News
US Navy Aircraft
Rep. Image (Image Courtesy: ABC News)
Ajwa Travels

വാഷിങ്ടൻ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്‌ടറും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്‍ത സമയങ്ങളിൽ നടന്ന അപകടങ്ങളെ കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചു.

വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്‌സിൽ നിന്ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് എംഎച്ച് 60 ആർ ഹെലികോപ്‌ടർ കടലിൽ തകർന്നു വീണത്. മൂന്നുപേരെ രക്ഷപ്പെടുത്തി. 30 മിനിറ്റുകൾക്ക് ശേഷമാണ് ബോയിങ് എഫ്എ-18 എഫ് സൂപ്പർ ഹോണറ്റ് വിമാനം തകർന്നു വീണത്. നിരീക്ഷണ പറക്കൽ നടത്തുകയായിരുന്നു വിമാനം. പൈലറ്റുമാരെ രക്ഷപ്പെടുത്തി.

തകർന്നു വീഴാനുള്ള കാരണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന പ്രസ്‌താവനയിൽ അറിയിച്ചു. എഫ്എ-18 എഫ് വിമാനത്തിന്റെ വില 60 മില്യൻ (ഏകദേശം 528 കോടി രൂപ) യുഎസ് ഡോളറാണ്. അമേരിക്കൻ സേനയിലെ പഴക്കമുള്ള വിമാനവാഹിനിയാണ് നിമിറ്റ്സ്. അടുത്തവർഷം സർവീസിൽ നിന്ന് പിൻവലിക്കും.

ഏഷ്യയിൽ ത്രിരാഷ്‍ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ സാക്ഷിയാക്കി തായ്‌ലൻഡും കംബോഡിയയും പിന്നാലെയെത്തിയ ട്രംപ് ആസിയാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജപ്പാനും ദക്ഷിണ കൊറിയയും കൂടി സന്ദർശിച്ച ശേഷമാണ് ട്രംപ് മടങ്ങുക. ഇതിനിടെ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്താനും സാധ്യതയുണ്ട്.

Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE