തൃശൂർ: 55ആംമത് സംസ്ഥാന ചലച്ചിത്ര വാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വെച്ച് നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്.
മികച്ച നടിയായി ഷംല ഹംസയെ തിരഞ്ഞെടുത്തു. ‘ഫെമിനിച്ചി ഫാത്തിമ’യിലെ പ്രകടനമാണ് ഷംലയെ അവാർഡിന് അർഹയാക്കിയത്. ‘നടന്ന സംഭവം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ സ്വഭാവനടിയായി. സൗബിൻ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടൻമാർ.
ജ്യോതിർമയി (ബോഗൈൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്), ടൊവിനോ തോമസ് (എആർഎം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. പത്ത് അവാർഡുകളാണ് മഞ്ഞുമ്മൽ ബോയ്സ് വാരിക്കൂട്ടിയത്.
മികച്ച സംവിധായകൻ, സ്വഭാവനടൻ, മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപ്പന, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മലിന് ലഭിച്ചു.
അവാർഡുകൾ ഇങ്ങനെ
മികച്ച ചലച്ചിത്രഗ്രന്ഥം- പെൺപാട്ട് താരകൾ (സിഎസ് മീനാക്ഷി)
മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകൾ (ഡോ. വൽസൻ വാതുശേരി)
പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് സംവിധാനം അനിത മുഖർജി (എആർഎം)
നവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ്- ഫെമിനിച്ചി ഫാത്തിമ
ജനപ്രിയ ചിത്രം- പ്രേമലു
നൃത്ത സംവിധാനം- സുമേഷ് സുന്ദർ (ബൊഗൈൻവില്ല)
ഡബ്ബിങ് ആർട്ടിസ്റ്റ് – സയനോര ഫിലിപ്പ് (ബറോസ്)
കോസ്റ്റ്യൂം- സമീര സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
പിന്നണി ഗായിക- സെബ ടോമി
പിന്നണി ഗായകൻ- ഹരിശങ്കർ
പശ്ചാത്തല സംഗീതം- ക്രിസ്റ്റോ സേവ്യർ
സംഗീത സംവിധായകൻ- സുഷിൻ ശ്യാം
ഗാനരചയിതാവ്- വേടൻ
തിരക്കഥാകൃത്ത്- ചിദംബരം
മികച്ച രണ്ടാമത്തെ ചിത്രം- മഞ്ഞുമ്മൽ ബോയ്സ്
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!







































