വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ മനുഷ്യനെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മോദി അടുത്ത സുഹൃത്താണെന്നും, ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന സൂചനയും ട്രംപ് നൽകി. വൈറ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
”റഷ്യയിൽ നിന്ന് പെട്രോളിയം വാങ്ങുന്നത് നരേന്ദ്രമോദി വലിയ അളവിൽ കുറച്ചു. അദ്ദേഹം എന്റെയൊരു സുഹൃത്താണ്. ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾ അക്കാര്യത്തിൽ തീരുമാനമുണ്ടാക്കും. ഞാൻ പോയേക്കും”- ട്രംപ് പറഞ്ഞു. ഇന്ത്യയിലേക്ക് അടുത്തകൊല്ലം സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പോകാൻ സാധ്യതയുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഇന്ത്യക്കുമേൽ ഉയർന്ന തീരുവ ചുമത്തിയതിന്റെ പശ്‌ചാത്തലത്തിൽ ഇക്കൊല്ലം അവസാനം നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരാൻ ട്രംപ് താൽപര്യപ്പെടുന്നില്ലെന്ന് ഓഗസ്‌റ്റ് മാസത്തിൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ സന്ദർശിക്കുമെന്ന് സൂചന നൽകുന്ന ട്രംപിന്റെ പ്രസ്‌താവന എന്നത് ശ്രദ്ധേയമാണ്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































