തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. തൈക്കാട് വാർഡിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എ. കസ്‌തൂരി മൽസരിക്കും. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും മുൻ എംപി എ. സമ്പത്തിന്റെ സഹോദരനുമാണ് കസ്‌തൂരി.
പാർട്ടി ആസ്‌ഥാനത്ത് നടന്ന സ്‌ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഎം നേതാക്കളുമായുള്ള ബന്ധം പരാമർശിച്ചാണ് കസ്‌തൂരിയെ ബിജെപി ജില്ലാ പ്രസിഡണ്ട് കരമന ജയൻ സ്വാഗതം ചെയ്‌തത്. കുമ്മനം രാജശേഖരൻ കസ്‌തൂരിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. 31 പേരുടെ പട്ടികയാണ് ബിജെപി ഇന്ന് പുറത്തിറക്കിയത്.
മുന്നണി ധാരണാപ്രകാരം മൂന്ന് സീറ്റുകളിൽ ബിഡിജെഎസ് മൽസരിക്കും. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് വാർഡാണ് തൈക്കാട്. ജി. വേണുഗോപാൽ ആണ് ഇവിടെ എൽഡിഎഫ് സ്‌ഥാനാർഥി. യുഡിഎഫിൽ സിഎംപി മൽസരിക്കുന്ന വാർഡാണിത്. എംആർ മനോജ് ആണ് യുഡിഎഫ് സ്‌ഥാനാർഥി.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും







































