ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾക്ക് സ്റ്റേ ഇല്ല. തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി വിശദീകരണം തേടി. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ മാറ്റിവെക്കണമെന്നായിരുന്നു ആവശ്യം.
ഈമാസം 26ന് ഹരജികൾ വീണ്ടും പരിഗണിക്കും. അതേസമയം, എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരളത്തിലെ വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാകും കേസ് പരിഗണിക്കുക.
ബിഹാറിൽ എസ്ഐആർ നടപടികൾ നിർത്തിവെയ്ക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകൻ ഹാജരാകാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കേരളത്തിന്റെ കേസുകൾ 26നും മറ്റു ഹരജികൾ ഡിസംബർ ആദ്യവാരവും പരിഗണിക്കും.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































