ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരുവിമാനം തകരുകയായിരുന്നു.
സംഭവത്തിൽ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. മുകളിലേക്കുയർന്ന് പറന്ന് കരണംമറിഞ്ഞ വിമാനം നിയന്ത്രണംവിട്ട് നേരെ താഴേക്ക് പതിക്കുകയായിരുന്നു. താഴെ വീണ് വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശിക സമയം 3.30നാണ് സംഭവം. എയർ ഷോ താൽക്കാലികമായി നിർത്തി.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!





































