വ്യോമസേനക്ക് 48000 കോടിയുടെ 83 തേജസ്‌ വിമാനങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി

By Staff Reporter, Malabar News
malabarnews-tejas
Ajwa Travels

ന്യൂഡെൽഹി: തദ്ദേശ നിർമിത ലഘു പോർവിമാനമായ 83 തേജസ് (ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ്) വിമാനങ്ങൾ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭ സമിതി അനുമതി നൽകി. 48,000 കോടിയോളം രൂപയുടേതാണ് ഇടപാട്. ഹിന്ദുസ്‌ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായിട്ടാണ് കരാർ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

‘തേജസ് വിമാനങ്ങൾ വ്യോമസേനയെ ശക്‌തിപ്പെടുത്തും. ഈ കരാർ ഇന്ത്യൻ പ്രതിരോധ നിർമാണ രംഗത്ത് സ്വാശ്രയത്വത്തിന്റെ പുതുതരംഗം സൃഷ്‌ടിക്കും ‘ രാജ്‌നാഥ് സിംഗ് പറഞ്ഞു. വരും വർഷങ്ങളിൽ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

40 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി നേരത്തെ ഉണ്ടാക്കിയ കരാറിന് പുറമേയാണ് പ്രാദേശികമായി നിർമിച്ച ജെറ്റുകൾ അടുത്ത ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയിൽ ചേരാൻ ഒരുങ്ങുന്നത്.

Read Also: ‘ഇന്ത്യന്‍ ശാസ്‍ത്രജ്‌ഞരെ വിശ്വാസമില്ലാത്ത മുസ്‌ലിംകള്‍ പാക്കിസ്‌ഥാനിലേക്ക് പോകട്ടെ’; ബിജെപി എംഎല്‍എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE